മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ളേ ഓഫ് പോരിൽ നിന്ന് പുറത്തായെങ്കിലും ഒരു ജയത്തോടെ സീസൺ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം.
ഇതുവരെ 13 മൽസരം വീതം കളിച്ച ഇരു ടീമുകൾക്കും 12 പോയിന്റ് വീതമുണ്ട്. ഇന്ന് വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയിൽ ആറാമതായി ഫിനിഷ് ചെയ്യാം. സ്‌ഥിരതയില്ലാത്ത പ്രകടനങ്ങളാണ് ഇത്തവണ ഇരു ടീമുകൾക്കും തിരിച്ചടി ആയത്.
ആദ്യ രണ്ട് കളി തോറ്റ സൺറൈസേഴ്സ് തുടർന്ന് അഞ്ച് മൽസരങ്ങൾ വിജയിച്ച് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, പിന്നീട് തുടരെ അഞ്ച് കളികളിൽ ടീം പരാജയം ഏറ്റുവാങ്ങി. കെയിൻ വില്ല്യംസണിന്റെ മോശം ഫോം സൺറൈസേഴ്സിന് വലിയ തിരിച്ചടി ആയി. ടി നടരാജനും നിരാശപ്പെടുത്തി. അതേസമയം വില്ല്യംസൺ നാട്ടിലേക്ക് മടങ്ങിയതിനാൽ ന്യൂസീലൻഡ് താരം ഗ്ളെൻ ഫിലിപ്‌സ് ഇന്ന് സൺറൈസേഴ്സിനായി കളിച്ചേക്കും.
മറുവശത്ത് മായങ്ക് അഗർവാളിന്റെ മോശം ഫോം പഞ്ചാബിന് തലവേദന സൃഷ്‌ടിക്കുന്നു. ബൗളിംങ്ങിലും ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും ചില അശ്രദ്ധകളാണ് ടീമിന് തിരിച്ചടി ആയത്.
Most Read: കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; മുംബൈയിൽ 2 പേർ അറസ്‌റ്റിൽ