കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; മുംബൈയിൽ 2 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Cough Syrup Drug Abuse In Mumbai And Two Were Arrested
Ajwa Travels

മുംബൈ: ചുമയ്‌ക്കുള്ള കഫ് സിറപ്പ് മരുന്ന് കുപ്പിയിൽ നിരോധിത മയക്കുമരുന്നായ കോഡിൻ കടത്താൻ ശ്രമം. താനെയിലാണ് സംഭവം. 8,640 മരുന്ന് കുപ്പികളിലാണ് കോഡിൻ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

ആഗ്ര–മുംബൈ ഹൈവേയിൽ എത്തിയ കാർ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ(എൻസിബി) ഒരു സംഘം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 60 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 8,640 കുപ്പികളിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.

864 കിലോ കോഡിനാണ് പിടികൂടിയതെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ വാഹനം ഓടിച്ചിരുന്ന ആളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തുടർന്ന് ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ ലഹരിമരുന്ന് വാങ്ങാനിരുന്ന ആളെ പിടികൂടിയത്.

Read also: അസമിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുന്നു; മരണസംഖ്യ ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE