ചണ്ഡീഗഡ്: ഇന്ത്യ-പാക്ക് അതിർത്തിക്ക് സമീപം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പഞ്ചാബ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെടിയേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗുരുദാസ്പുർ ജില്ലയിലെ അതിർത്തിക്ക് സമീപത്തുള്ള ചെക്ക്പോസ്റ്റിലാണ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുർനാം സിങ്, ഹോം ഗാർഡ് അശോക് കുമാർ എന്നിവർ ഡ്യൂട്ടി ചെയ്തിരുന്നത്. ഉദ്യോഗസ്ഥരെ അജ്ഞാതർ വെടിവെച്ച് കൊല്ലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം.
എന്നാൽ, ഉദ്യോഗസ്ഥർ പരസ്പരം വെടിവെച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ ഔട്ട്പോസ്റ്റായി പ്രവർത്തിക്കുന്ന മുറിക്കുള്ളിലാണ് പ്രദേശവാസികൾ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
സംഭവത്തിന് പിന്നാലെ അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഒട്ടേറെ തവണ ലഹരി വസ്തുക്കളും ആയുധങ്ങളും ഡ്രോണുകൾ മുഖേന എത്തിക്കുന്ന സ്ഥലം കൂടിയാണിത്. ബിഎസ്എഫിനൊപ്പം പഞ്ചാബ് പോലീസും ഇവിടെ ഔട്ട്പോസ്റ്റുകളിൽ ഡ്യൂട്ടി ചെയ്യാറുണ്ട്.
അതിനിടെ, ഓപ്പറേഷനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിൽ ഉൾപ്പെട്ടവരാണ് ഇവർ. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ജമ്മു കശ്മീർ പോലീസ്, സിആർപിഎഫും സൈന്യത്തിനൊപ്പം ഓപ്പറേഷനിൽ പങ്കെടുത്തു. സ്ഥലത്ത് നിന്നും എകെ-47 റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല


































