അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്‌പ’യിൽ അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്‌ത് ഞെട്ടിച്ച് മലയാളി താരം ഫഹദ് ഫാസിൽ. തെലുങ്കിനും മലയാളത്തിനും പുറമേ തമിഴ്, കന്നഡ, ഹിന്ദി ഡബ്ബിങ് പതിപ്പുകൾക്കും ഫഹദ് തന്നെ ഡബ്ബ് ചെയ്യുകയായിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷനായി കേരളത്തിലെത്തിയ അല്ലു അര്‍ജുന്‍ തന്നെയാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

കള്ളക്കടത്തുകാരന്‍ പുഷ്‌പരാജ് ആയി അല്ലു എത്തുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്‌ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കിൽ ഗംഭീര മേക്കോവറിലാണ് താരം.

ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘പുഷ്‌പ’. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് പറയുന്നത്.
മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ രശ്‌മിക മന്ദാന, ധനഞ്‌ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റ്; രണ്ടാം മൽസരത്തിൽ ശ്രീകാന്തിന് തോൽവി







































