തൃശൂര്‍: പുത്തന്‍ചിറ ഗവ. യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് പുത്തന്‍ചിറ ഗവ. യു.പി സ്‌കൂളും ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്.
2017-18 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഗവ. യു.പി സ്‌കൂള്‍ പുത്തന്‍ചിറയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അഡ്വ. വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിച്ചത്. ജില്ലയില്‍ കിഫ്ബിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആറ് സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി പദ്ധതിയില്‍ ഉള്‍പ്പെട്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഞ്ചു സ്‌കൂള്‍ കെട്ടിടങ്ങളുമാണ് ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുക.
Wayanad News: ബാണാസുര സാഗര്‍ കണ്‍ട്രോള്‍ റൂം തുറന്നു


































