ബാണാസുര സാഗര്‍ കണ്‍ട്രോള്‍ റൂം തുറന്നു

By Trainee Reporter, Malabar News
banasura-sagar-dam-wayanad_Malabar News
Representational image
Ajwa Travels

പടിഞ്ഞാറത്തറ: ബാണാസുര സാഗറില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇതിലൂടെ സാധിക്കും. ഡാമിന്റെ ജലനിരപ്പ്, പ്രദേശത്തെ മഴ വിവരങ്ങള്‍, ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിന് കണ്‍ട്രോള്‍ റൂം സഹായിക്കും. 04936 274474 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

Read also: കേരളത്തിലും ‘ന്യോള്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കനത്ത മഴ

ഡാമില്‍ ഇപ്പോഴുള്ള ജലനിരപ്പ് 774.15 മീറ്ററാണ്. സംഭരണ ശേഷിയുടെ 91.5 ശതമാനം ജലനിരപ്പാണിത്. ഇനിയും മഴ ലഭിച്ചാല്‍ ജലനിരപ്പ് ഉയരുകയും റെഡ് അലേര്‍ട്ട് ലെവലിലും, ശേഷം അപ്പര്‍ റൂള്‍ ലെവലിലും എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. അപ്പര്‍ റൂള്‍ ലെവലില്‍ എത്തിയാല്‍ ജലം സംഭരിക്കാന്‍ മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍, ഒഴുകിയെത്തുന്ന വെള്ളം സംഭരണിയില്‍ നിന്ന് പുറത്തേക്ക് ഒഴുകുമെന്നും അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE