കേരളത്തിലും ‘ന്യോള്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കനത്ത മഴ

By Staff Reporter, Malabar News
kerala-rain-malabarnews
Representational Image
Ajwa Travels

തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ‘ന്യോള്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം അറബിക്കടലിലും. കാലവര്‍ഷകാറ്റ് ശക്തമാകുമെന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുന്ന കാറ്റ് ന്യൂനമര്‍ദ്ദം ഉണ്ടാക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‌ച വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. രാത്രി യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് നിര്‍ദേശം. മത്സ്യ തൊഴിലാളികളോട് കടലില്‍ പോവരുതെന്നും മുന്നറിയിപ്പ് നല്‍കി.

Read Also: സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE