ഇന്നും ഇടിമിന്നലോട് കൂടിയ മഴ; യെല്ലോ അലർട്, വയനാട്ടിൽ വിനോദസഞ്ചാരത്തിന് വിലക്ക്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്.

By Senior Reporter, Malabar News
heavy rain alert in kerala
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയുള്ള ശക്‌തമായ മഴയുണ്ടാകുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്.

നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്ടിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്വാറികൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രക്കിങ്ങിനും പൂർണ വിലക്കേർപ്പെടുത്തി. ഹോം സ്‌റ്റേകൾ, റിസോർട്ടുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്‌ക്കാൻ നിർദ്ദേശമുണ്ട്.

ദുരന്താധ്യതയുള്ള മേഖലകളിൽ നിന്നും മുണ്ടക്കൈ, ചൂരൽമല, തുരങ്കപാത നിർമാണ പ്രദേശങ്ങളിൽ നിന്നും ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ ചുമതല നൽകി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കലക്‌ടർ അറിയിച്ചു.

Most Read| ഇനി വിളിക്കുന്നത് ആരെന്നറിയാം; ഇന്ത്യയിൽ ‘കോളർ ഐഡി’ നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE