മലപ്പുറം: പുത്തനങ്ങാടിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ തെരുവുനായ ആക്രമണം നടന്നത്.
തിരക്കുള്ള പ്രദേശത്ത് വെച്ചായിരുന്നു ഏഴുപേരെയും നായ ആക്രമിച്ചത്. അമ്മയുടെ തോളിൽ കിടന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് നായ ആദ്യം ചാടി കടിച്ചത്. നായ പിന്നീട് ആളുകൾക്കിടയിലേക്ക് ഓടിനടന്ന് പലരെയും കടിക്കുകയായിരുന്നു. പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളാണുള്ളത്. കുട്ടിയുൾപ്പടെ നായയുടെ കടിയേറ്റവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ