ന്യൂയോർക്ക്: ബഹ്‌റൈനി യുദ്ധ വിമാനങ്ങൾ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതായി അധികൃതർ ഐക്യരാഷ്‌ട്ര സഭക്ക് പരാതി നൽകി.
ഡിസംബർ 9ന് നാല് ബഹ്‌റൈനി യുദ്ധ വിമാനങ്ങൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചതായി യുഎൻ സെക്രട്ടറി ജനറലിന് ഖത്തർ പ്രതിനിധി ഷെയ്‌ഖ് ആലിയ അഹമദ് ബിൻ സൈഫ് അൽ താനിയാണ് പരാതി നൽകിയത്.
Also Read: ശോഭക്കെതിരെ കടുത്ത നിലപാടുമായി മുരളീധര വിഭാഗം; മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം
ഖത്തർ നൽകിയ കത്തിൽ ബഹ്‌റൈൻ നടപടിയെ അപലപിക്കുകയും രാജ്യത്തിന്റെ സുരക്ഷക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‌തു.
“ഇത് ആദ്യമായിട്ടല്ല ബഹ്‌റൈൻ അതിർത്തികൾ ലംഘിക്കുന്നത്. അന്താരാഷ്‌ട്ര നിയമങ്ങൾക്ക് ബഹ്‌റൈൻ ഒരു വിലയും കൽപ്പിക്കുന്നില്ല എന്നതാണ് ഇതിൽ നിന്നും തെളിയുന്നത്,” ഖത്തർ പറഞ്ഞു.