ദോഹ: ഖത്തറിന്റെ വ്യാവസായിക, ലോജിസ്‌റ്റിക്‌സ്, വാണിജ്യ സോണുകളിൽ വാടക നിരക്കിൽ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. വാണിജ്യ-വ്യാവസായിക മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. അഞ്ചുവർഷത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
പുതുക്കിയ വാടക ചട്ടം നാലായിരത്തിലധികം നിക്ഷേപകർക്ക് ഗുണകരമാകും. മനാടെക്കുമായി സഹകരിച്ചാണ് വാടക നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ദേശീയ സാമ്പത്തിക വളർച്ചയെ പിന്തുണക്കാനും സ്വകാര്യ മേഖലയുടെ പങ്ക് ശക്‌തിപ്പെടുത്താനും മൂല്യവർധിത മേഖലയിൽ സംരംഭകരെയും നിക്ഷേപകരെയും പ്രോൽസാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് വാടക ചട്ടം പരിഷ്‌കരിച്ചത്.
പുതുക്കിയ നിരക്കുകൾ
1. വ്യാവസായിക സോൺ- പ്രതിവർഷം സ്‌ക്വയർ മീറ്ററിന് അഞ്ചു റിയാൽ (നേരത്തെ പത്ത് റിയാൽ ആയിരുന്നു)
2. ലോജിസ്‌റ്റിക് പാർക്കുകൾ- സ്‌ക്വയർ മീറ്ററിന് 15 റിയാൽ (നേരത്തെ 20 റിയാൽ)
3. വാണിജ്യ പ്ളോട്ടുകൾ- സ്‌ക്വയർ മീറ്ററിന് 50 റിയാൽ (നേരത്തെ 100 റിയാൽ)
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി