ദോഹ : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ലംഘിച്ച 308 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്. 266 പേർക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് ഖത്തറിൽ നടപടിയെടുത്തത്. കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 40 പേരും അറസ്‌റ്റിലായി.
മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടുപേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്.
കൂടാതെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ ആളുകൾ യാത്ര ചെയ്യരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17ആം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുന്നത്.
Read also : പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് കൈമാറും







































