ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സമയപരിധിയി ഇല്ലെന്ന കേന്ദ്രത്തിന്റെ വാദത്തിന് രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിനേഷന്‍ യജ്‌ഞം പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന് പാര്‍ലമെന്റിലാണ് കേന്ദ്രം അറിയിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
”ജനങ്ങള്‍ ജീവിക്കുന്നത് ഞാണിൻമേലാണ്. വാക്‌സിനേഷന് സമയപരിധി ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. നട്ടെല്ലില്ലായ്‌മയുടെ ക്ളാസിക് ഉദാഹരണം,” രാഹുല്‍ ട്വീറ്റ് ചെയ്‌തു.
2021 അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരിക്കും എന്നാണ് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞത്. രാജ്യത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരവെയാണ് വാക്‌സിനേഷന്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് പറയാന്‍ തങ്ങൾക്ക് സാധിക്കില്ലെന്ന മറുപടി.
Read also: ഐഎസ്ആര്‍ഒ ഗൂഢാലോചന; സിബിഐ റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും







































