ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വ്യാപാരത്തീരുവ വിഷയത്തിൽ മോദി മൗനം പാലിക്കുന്നതിന് കാരണം അദാനി ഗ്രൂപിനെതിരായ യുഎസ് അന്വേഷണമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
”ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്കിടയിലും പ്രധാനമന്ത്രിക്ക് അദ്ദേഹത്തെ നേരിടാൻ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണ്”- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ആഴ്‌ചയാണ് 25% ഇറക്കുമതി തീരുവ സംബന്ധിച്ച പ്രഖ്യാപനം ട്രംപ് നടത്തിയത്. ഇന്ത്യക്കുമേൽ ട്രംപ് പ്രഖ്യാപിച്ച 25% ഇറക്കുമതി തീരുവയും പിഴയും നാളെമുതൽ പ്രാബല്യത്തിൽ വരും.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി







































