വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിക്കും രാഹുൽ വോട്ടർമാരെ കാണുക. 10.30ന് മലപ്പുറം എടവണ്ണയിലും 2.30ന് കൽപ്പറ്റ പുതിയ സ്റ്റാൻഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ രാഹുൽ പങ്കെടുക്കും.
രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പത്ത് മണിയോടെയാണ് എടവണ്ണയിൽ എത്തുക. രാഹുൽ ഗാന്ധിക്കായി ഉജ്വല സ്വീകരണം ഒരുക്കാനാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം. അതേസമയം, റായ്ബറേലിയിൽ കൂടി വിജയിച്ചതിനാൽ ഏത് മണ്ഡലമാണ് നിലനിർത്തുന്നതെന്ന് രാഹുൽ ഗാന്ധി നാളെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. 17നാണ് രാജി സമർപ്പിക്കാനുള്ള അവസാന തീയതി.
റായ്ബറേലിയിൽ വൻ ഭൂരിപക്ഷത്തോടെ രാഹുൽ ജയിച്ചതും ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ ശക്തി കുറഞ്ഞതും കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഊർജം പകരുന്നതാണ്. ആ സാഹചര്യത്തിൽ ഹിന്ദി ഹൃദയ ഭൂമിയിൽ നിന്ന് രാഹുൽ പ്രവർത്തനം ദക്ഷിണേന്ത്യയിലേക്ക് മാറ്റുന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമല്ല എന്നതാണ് പൊതു വിലയിരുത്തൽ. അതിനാൽ വയനാട് ഒഴിയുക എന്നല്ലാതെ രാഹുലിന് മുന്നിൽ മറ്റു മാർഗങ്ങളില്ല.
Most Read| ‘വിജയത്തിൽ അഹങ്കരിക്കരുത്, രാജി ചോദിച്ച് വരേണ്ട’; സഭയിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി








































