ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് പൊങ്കൽ, മകര സംക്രാന്തി, ബിഹു ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാലമാണ് വിളവെടുപ്പ് കാലമെന്നും കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പ്രാർഥനകളും ആശംസകളും നേരുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
“സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാലമാണ് വിളവെടുപ്പ് കാലം. എല്ലാവർക്കും മകര സംക്രാന്തി, പൊങ്കൽ, ബിഹു, ബോഗി, ഉത്തരായൻ ആശംസകൾ. കരുത്തേറിയ ശക്തികൾക്ക് എതിരെ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന എല്ലാ കർഷകർക്കും പ്രത്യേക പ്രാർഥനകളും ആശംസകളും നേരുന്നു”, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Harvest season is a time of joy and celebrations. Happy Makar Sankranti, Pongal, Bihu, Bhogi and Uttarayan!
Special prayers & wishes for our Kisan-Mazdoors who are fighting for their rights against powerful forces.
— Rahul Gandhi (@RahulGandhi) January 14, 2021
പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്നാട് സന്ദർശിക്കുമെന്നും രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചിട്ടുണ്ട്.
Read also: കോവിഡ് വാക്സിൻ; പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ബാധ്യത നിർമാണ കമ്പനികൾക്കെന്ന് കേന്ദ്രം






































