തിരുവനന്തപുരം: ബലാൽസംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്യാൻ തിരക്കിട്ട ശ്രമവുമായി പോലീസ്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്നു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പോലീസ് വാദം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തലസ്‌ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണവും പോലീസ് തള്ളുകയാണ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ എഡിജിപി നിർദ്ദേശം നൽകി. പരാതിക്കാരിയുമായി പീഡനം നടന്ന ഫ്‌ളാറ്റിലെത്തി പോലീസ് മഹസ്സർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.
അതിനിടെ, പരാതിക്കാരിയായ യുവതിക്കെതിരെ ഇന്നലെ രാഹുൽ കൂടുതൽ തെളിവുകൾ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു. സീൽഡ് കവറിലാക്കി ഒമ്പത് തെളിവുകളാണ് കോടതിയിൽ നൽകിയത്. യുവതി ജോലി ചെയ്‌തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നും ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്‌ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്‌ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയതെന്നാണ് വിവരം.
ബലാൽസംഗം നടന്നെന്ന് പറയുന്ന കാലഘട്ടത്തിൽ ഭർത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നെതിനുള്ള തെളിവുകളും രാഹുൽ നൽകിയ രേഖകളിലുണ്ടെന്നാണ് വിവരം. അതേസമയം, രാഹുൽ എവിടെയാണെന്ന വിവരം ഇതുവരെ വ്യക്‌തമായിട്ടില്ല. രാഹുലിനെ പിടികൂടാൻ പോലീസ് നേരത്തെ ലുക്ക്ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സർക്കുലർ ഇറക്കിയത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി






































