കുമ്പള : കാസർഗോഡ് ജില്ലയിലെ കാലപ്പഴക്കമുള്ള റെയിൽവേ ട്രാക്കുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. കുമ്പള -കാസർകോട് പാതയിലെ ട്രാക്കുകളാണ് മാറ്റി പുതിയവ സ്ഥാപിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രാത്രിയും പകലുമായാണ് ജോലികൾ പുരോഗമിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപഗോഗിച്ച് ട്രാക്കുകൾ മാറ്റുന്നതിനാൽ തന്നെ ജോലി കൂടുതൽ എളുപ്പമാകുന്നുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയ ട്രെയിനുകൾ പുസ്ഥാപിക്കാത്തതിനാൽ ട്രാക്ക് മാറ്റിവെക്കൽ ജോലികൾ ട്രെയിൻ സർവീസുകളെ ബാധിക്കുന്നില്ല. കൂടാതെ ഓടുന്ന ട്രെയിൻ സർവീസുകൾക്ക് സുരക്ഷയുടെ ഭാഗമായി വേഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ട്രാക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനായി പരിശോധന നടത്തിയ ഭാഗങ്ങളിലെ റിപ്പോർടിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ മാറ്റി സ്ഥാപിക്കൽ പ്രവൃത്തി നടത്തുന്നത്.
Read also : ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കോവിഡ്






































