തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. കണ്ണൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കാറ്റിന്റെ വേഗം കൂടാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, പണികഴിഞ്ഞു അരമണിക്കൂർ ആകും മുമ്പ് കണ്ണൂരിലെ ഒരു റോഡ് മലവെള്ളത്തിൽ ഒലിച്ചുപോയി. കഴിഞ്ഞ ദിവസം എടൂരിൽ നിർമിച്ച സാമന്തര പാതക്കാണ് ഈ ഗതി വന്നത്. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് റോഡ് ഒലിച്ചു പോയത്. ഇതോടെ എടൂരിൽ നിന്ന് കരിക്കോട്ടക്കരയിലേക്കുള്ള വഴിയുമടഞ്ഞു.
Most Read| ഡെൽഹിയിൽ രണ്ടാംനിര നേതൃത്വം; ചുമതലകൾ കൈമാറി അരവിന്ദ് കേജ്രിവാൾ