കണ്ണൂർ: ജില്ലയിൽ മഴ മുന്നറിയിപ്പ്. കനത്ത മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിൽ 27ന് യെല്ലോ അലർട് പ്രഖ്യാപിച്ചതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ജില്ലയിൽ ഇന്നും മഴ മുന്നറിയിപ്പ് ഉണ്ട്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരള തീരം, ലക്ഷദ്വീപ്, അതിനോട് ചേർന്ന് കിടക്കുന്ന തെക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യത ഉള്ളതിനാലാണ് ഇന്ന് മൽസ്യ മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയത്.
അതേസമയം, തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. 27വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
Most Read: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു






































