സ്‌പോർട്‌സ് ഡ്രാമയുമായി രജിഷ വിജയൻ വീണ്ടും; ‘ഖൊ-ഖൊ’ ടീസർ പുറത്തുവിട്ടു

By Staff Reporter, Malabar News
Rajisha-Vijayan
Ajwa Travels

സ്‍കൂള്‍ അധ്യാപികയും ഖൊ-ഖൊ പരിശീലകയുമായി രജിഷ വിജയന്‍ എത്തുന്ന സ്‌പോർട്‌സ് ഡ്രാമ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് ‘ഖൊ-ഖൊ‘ എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. 45 സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടത്. ഫൈനൽസിന് ശേഷം രജിഷ വിജയൻ അഭിനയിക്കുന്ന സ്പോര്‍ട്‍സ് ചിത്രം കൂടിയാണിത്.

Kho Kho Official Teaser | Rahul Riji Nair | Rajisha Vijayan | First Print Studios
2017ല്‍ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന പുരസ്‍കാരം നേടിയ സംവിധായകനാണ് രാഹുൽ റിജി നായർ. സംവിധായകന്‍ തന്നെ രചനയും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഫസ്‌റ്റ് പ്രിന്റ് സ്‌റ്റുഡിയോസാണ്. രജിഷക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വിപി, രഞ്‌ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Read Also: ഷാജി കൈലാസിന്റെ ‘കടുവ’യാകാൻ പൃഥ്വി; ഷൂട്ടിംഗ് മാർച്ച് അവസാനം തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE