ഷാജി കൈലാസിന്റെ ‘കടുവ’യാകാൻ പൃഥ്വി; ഷൂട്ടിംഗ് മാർച്ച് അവസാനം തുടങ്ങും

By Staff Reporter, Malabar News
kaduva-prithviraj-sukumaran
Ajwa Travels

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. പാല, കോട്ടയം, മുണ്ടക്കയം, കുമളി എന്നീ സ്‌ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഷാജി കൈലാസിന്റെ ഏറെ നാളുകൾക്ക് ശേഷമുള്ള ആക്ഷൻ ചിത്രമായിരിക്കും കടുവയെന്നാണ് സൂചനകൾ.

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കടുവാക്കുന്നേൽ കുറുവാച്ചൻ‘ എന്ന കഥാപാത്രത്തിന്റെ സാമ്യതകളെ ചൊല്ലി സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകനുമായി തർക്കമുണ്ടായതാണ് ഷൂട്ടിംഗ് നീണ്ടുപോകാൻ കാരണം.

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട വാദം കേട്ട കോടതി സുരേഷ് ഗോപി ചിത്രത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്‌തിരുന്നു. തിരക്കഥകൾ വിശദമായി പരിശോധിച്ച കോടതി ചിത്രത്തിന്റെ വിലക്ക് നീട്ടുകയും ചെയ്‌തു. ഇതോടെയാണ് ‘കടുവ’ ചിത്രീകരണത്തിന് ഒരുങ്ങുന്നത്.

നിലവില്‍ ‘ഭ്രമം‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ്. ബോളിവുഡില്‍ വന്‍ വിജയമായ അന്ധാധുന്റെ റീമേക്കാണ് ഭ്രമം. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ ഷൂട്ടിംഗ് പൂർത്തിയായാൽ ഉടൻ പൃഥ്വി കടുവയുടെ സെറ്റിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Read Also: ഹിന്ദിയിലും ഒഴുകാൻ ‘അരുവി’; നായികയായി ഫാത്തിമ സന, ചിത്രീകരണം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE