ഹിന്ദിയിലും ഒഴുകാൻ ‘അരുവി’; നായികയായി ഫാത്തിമ സന, ചിത്രീകരണം ഉടൻ

By Staff Reporter, Malabar News
aruvi hindi remake
Ajwa Travels

ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ തമിഴ് ചിത്രം ‘അരുവി’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഇ നിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖാണ്. ഈ വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരുണ്‍ പ്രഭു പുരുഷോത്തമന്റെ സംവിധാനത്തിൽ 2017ല്‍ പുറത്തിറങ്ങിയ ‘അരുവി’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ്. അരുണിന്റെ ആദ്യ ചിത്രം കൂടി ആയിരുന്നു ‘അരുവി’. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് താരം അതിഥി ബാലന്റെ പ്രകടനവും അഭിനയ മികവും കൈയ്യടി നേടിയിരുന്നു.

അരുണ്‍ പ്രഭു തന്നെയായിരുന്നു ‘അരുവി’യുടെ തിരക്കഥയും രചിച്ചിരുന്നത്. ഡ്രീം വാരിയര്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച ചിത്രത്തിൽ അഞ്‌ജലി വര്‍ധന്‍, ലക്ഷ്‌മി ഗോപാല സ്വാമി എന്നിവരും പ്രധാന വേഷം അവതരിപ്പിച്ചു. അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഇതുവരെയും പേരിട്ടിട്ടില്ല.

Read Also: ‘അജഗജാന്തരം’ റിലീസ് മാറ്റിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE