മണിപ്പൂർ: ബിജെപിക്ക് അധികാരം ലഭിച്ചാൽ മണിപ്പൂരിലെ ഭരണവ്യവസ്‌ഥയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്‌ഥാനത്തെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കപ്പെടുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധമന്ത്രി.
“കേന്ദ്രമന്ത്രിസഭയില്‍ ഒരു മന്ത്രിക്കെതിരെയും ഒരു അഴിമതി ആരോപണവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. ഭരണവ്യവസ്‌ഥയില്‍ മാറ്റം വരുത്തി ഈ സംസ്‌ഥാനത്തെ അഴിമതിയെയും ഞങ്ങള്‍ ഇല്ലാതാക്കും. ബിജെപി നടത്തിയ ഭരണത്തില്‍ സംസ്‌ഥാനത്ത് ഒട്ടേറെ കാര്യങ്ങളില്‍ വികസനമുണ്ടായി. റോഡ്, റെയില്‍, വായു ഗതാഗതം എന്നിവയില്‍ ബിജെപി കാര്യമായ വികസനം കൊണ്ടുവന്നു”-അദ്ദേഹം പറഞ്ഞു.
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാൻമാർക്കും പ്രതിരോധമന്ത്രി ആദരാഞ്‌ജലി അർപ്പിച്ചു. ‘ഇന്ന് പുല്‍വാമ രക്‌തസാക്ഷികളുടെ ഓര്‍മദിനമാണ്. രക്‌തസാക്ഷിത്വം വരിച്ച ജവാൻമാരുടെ ധൈര്യവും ത്യാഗവും രാജ്യമൊരിക്കലും മറക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Read also: താൻ ജയിച്ചാൽ മുസ്‌ലിങ്ങൾ തൊപ്പി മാറ്റി തിലകം ചാർത്തും; ബിജെപി എംഎല്‍എ







































