തിരുവനന്തപുരം: കേരളത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്‌തമാക്കിയത്.
പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ സ്വയം പിൻമാറുമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ താൻ അപമാനിതനായി, ചെന്നിത്തല വ്യക്‌തമാക്കി. സർക്കാരിന് എതിരായ പോരാട്ടങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.
Read also: പരീക്ഷാ മൂല്യനിർണയം; അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി