പരീക്ഷാ മൂല്യനിർണയം; അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്ന സാഹചര്യത്തിൽ, മൂല്യനിർണയത്തിന് നിയോഗിച്ചിട്ടുള്ള അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി. ജൂൺ ആദ്യവാരമാണ് മൂല്യനിർണയം ആരംഭിക്കുന്നത്.

എസ്എസ്എൽസി മൂല്യനിർണയ ക്യാംപുകൾ സംസ്‌ഥാനത്ത് ജൂൺ 7ആം തീയതി ആരംഭിക്കും. തുടർന്ന് 16 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം ജൂൺ 25ആം തീയതി മൂല്യനിർണയം പൂർത്തിയാക്കും. 70 ക്യാംപുകളാണ് സംസ്‌ഥാനത്ത് എസ്എസ്എൽസി മൂല്യനിർണയത്തിനായി തയ്യാറാക്കുന്നത്. ഇവിടങ്ങളിൽ 12,512 അധ്യാപകർ മൂല്യനിർണയം പൂർത്തിയാക്കും.

അതേസമയം സംസ്‌ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ജൂൺ 1ആം തീയതി ആരംഭിക്കും. ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ 79 ക്യാംപുകളിലായി 26,447 അധ്യാപകരേയും, വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ 8 ക്യാംപുകളിലായി 3,031 അധ്യാപകരേയുമാണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുള്ളത്. തുടർന്ന് ജൂൺ 19ആം തീയതി ക്യാംപ് അവസാനിക്കും.

Read also : അപേക്ഷിച്ച് മണിക്കൂറുകൾക്കകം ആനന്ദിന്റെ വീട്ടിൽ വെളിച്ചമെത്തി; കെഎസ്‌ഇബിക്ക് നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE