അല്ലു അർജുനും ഫഹദ് ഫാസിലും നായക, പ്രതിനായക വേഷത്തിലെത്തുന്ന ‘പുഷ്പ’യിലെ രശ്മിക മന്ദാനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അല്ലു അർജുൻ അവതരിപ്പിക്കുന്ന ‘പുഷ്പ’ എന്ന കഥാപാത്രത്തിന്റെ കാമുകിയായ ‘ശ്രീവല്ലി’യുടെ വേഷത്തിലാണ് താരം എത്തുന്നത്.
View this post on Instagram
സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ടു ഭാഗമായാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ക്രിസ്തുമസിന് റിലീസ് ചെയ്യും. ‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സംവിധായകനാണ് സുകുമാർ.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ‘പുഷ്പ’ നിർമിക്കുന്നത്. 250 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. മിറോസ്ളോ കുബ ബറോസ്ക്ക ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ഓസ്കാർ ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടിയാണ് സൗണ്ട് എൻജിനീയറിങ് കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം കാർത്തിക് ശ്രീനിവാസ്.
Most Read: മെസിക്ക് കന്നി ഗോൾ; സിറ്റിക്ക് എതിരെ പിഎസ്ജിക്ക് ജയം







































