മെസിക്ക് കന്നി ഗോൾ; സിറ്റിക്ക് എതിരെ പിഎസ്‌ജിക്ക് ജയം

By Staff Reporter, Malabar News
messi-lionel-psg
Ajwa Travels

പാരിസ്: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിക്കെതിരെ പാരിസ് സെന്റ് ജർമന് തകർപ്പൻ ജയം. ഗ്രൂപ്പ് എയിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്‌ജിക്കായി ഗോളുകൾ നേടിയത്.

പിഎസ്‌ജി കുപ്പായത്തിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്‌ജി മുന്നിലെത്തിയിരുന്നു. എംബാപെയുടെ ലോ ക്രോസ് നെയ്‌മർക്ക് കണക്‌ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല കുലുക്കി. ആദ്യ പകുതി പിഎസ്‌ജി ഒരു ഗോളിന്റെ ലീഡിനു പിരിഞ്ഞു.

രണ്ടാം പകുതിയിലാണ് മെസിയുടെ ഗോൾ പിറന്നത്. മനോഹരമായ ഡ്രിബിളിനൊടുവിൽ എംബാപെയുമായി വൺ ടച്ച് പാസ് കളിച്ച മെസി സിറ്റി ഗോൾ കീപ്പർ എഡേഴ്‌സണെ കബളിപ്പിച്ച് വല ചലിപ്പിച്ചു. നിലവിൽ ഒരു ജയവും സമനിലയും അടക്കം 4 പോയിന്റുള്ള പിഎസ്‌ജി തന്നെയാണ് ഗ്രൂപ്പ് എയിൽ ഒന്നാമത്. രണ്ട് മൽസരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമുള്ള സിറ്റി മൂന്നാം സ്‌ഥാനത്താണ്.

Read Also: എംടിയുടെ കഥകളെ ആധാരമാക്കി ആന്തോളജി; ബിജു മേനോൻ- പ്രിയദർശൻ ചിത്രം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE