എംടിയുടെ കഥകളെ ആധാരമാക്കി ആന്തോളജി; ബിജു മേനോൻ- പ്രിയദർശൻ ചിത്രം തുടങ്ങി

By Staff Reporter, Malabar News
mt-priyadarshan-biju menon
Ajwa Travels

എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ആന്തോളജിയിലെ അടുത്ത സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 10 ഭാഗങ്ങളുള്ള ആന്തോളജിയിലെ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരംഭിച്ചത്.

പ്രിയദര്‍ശനും ബിജു മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നേരത്തെതന്നെ ബിജു മേനോനും, പ്രിയദര്‍ശനും ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാൽ എംടിയുടെ ഏത് കഥയാണ് സിനിമയാവുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പട്ടാമ്പിയില്‍ വെച്ചാണ് ചിത്രീകരണം നടക്കുന്നത്.

biju menon
ബിജു മേനോൻ

ഓൺലൈൻ പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സിലാകും ആന്തോളജി ചിത്രം റിലീസ് ചെയ്യുക. ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണം.

അതേസമയം ആന്തോളജിയില്‍ സന്തോഷ് ശിവൻ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ശ്യാമ പ്രസാദും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ഈ ചിത്രത്തില്‍ പാര്‍വതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

Most Read: മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE