ഡിസംബറിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തിയ റിസർവ് ബാങ്ക് ഇക്കുറി അടിസ്‌ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.
2025 ഫെബ്രുവരി മുതൽ നാല് എംപിസി യോഗങ്ങളിലായി ആകെ 1.25 ശതമാനമാണ് പലിശ കുറച്ചത്. പലിശനിരക്ക് നിലനിർത്താനുള്ള ആറംഗ എംപിസിയുടെ തീരുമാന ഏകകണ്‌ഠമായിരുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാൻ എംപിസിക്ക് സ്വാതന്ത്രം നൽകുന്ന ന്യൂട്രൽ സ്‌റ്റാൻസ് തുടരാനും തീരുമാനിച്ചു. അടുത്ത എംപിസി യോഗം ഏപ്രിലിലാണ്.
റിസർവ് ബാങ്കിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ (2025-26) അവസാന പണനയ നിർണയ യോഗമായിരുന്നു ഇന്നത്തേത്. ഫെബ്രുവരി നാലുമുതൽ ആറുവരെ ആയിരുന്നു യോഗം. തുടർന്നാണ് ഇന്ന് തീരുമാനം അറിയിച്ചത്. ഡിസംബറിലെ യോഗത്തിൽ റിപ്പോ നിരക്ക് 0.25% കുറച്ച് സാധാരണക്കാർക്കും സാമ്പത്തിക ലോകത്തിനും ആശ്വാസം നൽകിയിരുന്നു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































