ന്യൂഡെൽഹി: അടിസ്ഥാന പലിശ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ രണ്ടുതവണ പലിശനിരക്ക് നിലനിർത്തിയ ബാങ്ക് ഇക്കുറി കുറയ്ക്കുകയായിരുന്നു. റിപ്പോ നിരക്ക് 5.25 ശതമാനമാണ് നിലവിൽ. അടുത്ത രണ്ടുമാസം ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകും.
വായ്പകളുടെ പ്രതിമാസ തിരിച്ചടവോ തിരിച്ചടവ് കാലയളവോ കുറയാം. പുതിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും ഇതിന് ആനുപാതികമായി കുറഞ്ഞേക്കാം. പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്.
അടുത്ത എംപിസി യോഗം ഫെബ്രുവരി 4,6 തീയതികളിലാണ്. 2025 ഫെബ്രുവരി, ഏപ്രിൽ, ജൂൺ എംപിസി യോഗങ്ങളിലായി ആകെ 1% പലിശയാണ് കുറച്ചത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ എംപിസിക്ക് സ്വാതന്ത്ര്യം നൽകുന്ന ന്യൂട്രൽ സ്റ്റാൻസ് തുടരാനും യോഗം തീരുമാനിച്ചു.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































