കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇഡിയും കസ്‌റ്റംസും റജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ജാമ്യം തള്ളിയത്. അറസ്‌റ്റ് നടപടികളുമായി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നോട്ടു പോകാം.
ശിവശങ്കര്‍ തന്നെയാകാം സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്‌തതെന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയെ ബോധിപ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും കസ്‌റ്റംസ് അറിയിച്ചു. ശിവശങ്കര്‍ നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.