ആമസോണ്‍ സീരീസായ ‘ഫാമിലി മാന്’ ശേഷം ബോളിവുഡിൽ മറ്റൊരു ചിത്രവുമായി മലയാളികളുടെ പ്രിയതാരം നീരജ് മാധവ് എത്തുന്നു. ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്’ എന്ന നെറ്റ്ഫ്ളിക്‌സ് ഒറിജിനിലിലാണ് നീരജ് വേഷമിടുന്നത്. പ്രണയത്തെ കുറിച്ചുള്ള ആന്തോളജി ചിത്രമായ ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്’ ജൂലൈ 23നാണ് റിലീസ് ചെയ്യുക.
ഏഴ് ഷോര്‍ട് ഫിലിമുകളാണ് ഈ ആന്തോളജി ചിത്രത്തിലുള്ളത്. ഇതിൽ നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ‘ഇന്റര്‍വ്യൂ‘ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്. മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്‌ചാത്തലമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്നത്. ‘അയ്യ’, ‘കൊബാള്‍ട്ട് ബ്ളൂ’ എന്നിവയാണ് സച്ചിന്‍ കുന്ദല്‍ക്കർ ഇതിന് മുൻപ് സംവിധാനം ചെയ്‌ത ചിത്രങ്ങൾ.
View this post on Instagram
നേരത്തെ ‘കൊബാള്‍ട്ട് ബ്ളൂ’വില്‍ അഭിനയിക്കാനും സച്ചിന്‍ കുന്ദല്‍ക്കർ നീരജിനെ ക്ഷണിച്ചിരുന്നു. എന്നാൽ മറ്റ് തിരക്കുകൾ കാരണം നീരജിന് ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ‘ഇന്റര്‍വ്യൂ’വിലൂടെ ഇരുവരും ആദ്യമായി കൈകോർക്കുകയാണ്.
Most Read: യൂറോ കപ്പ്; പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം