യൂറോ കപ്പ്; പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം

By Staff Reporter, Malabar News
EURO CUP 2021
Representational Image
Ajwa Travels

ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം. രാത്രി 9.30ന് നടക്കുന്ന മൽസരത്തിൽ വെയിൽസ് ഡെൻമാർക്കിനെ നേരിടും. അജയ്യരായ അസൂറിപ്പടയ്‌ക്ക്‌ ഓസ്ട്രിയയാണ് എതിരാളി. രാത്രി 12.30ന് വെംബ്ളി സ്‌റ്റേഡിയത്തിലാണ് മൽസരം.

ഒൻപത് പതിറ്റാണ്ട് മുമ്പ് വിക്റ്റോറിയോ പോസോയുടെ കീഴിൽ ഇറ്റലി ടീം കുറിച്ച റെക്കോർഡ് കടപുഴക്കാൻ മാൻസീനിയുടെ സംഘം തയ്യാറാണ്. തുടർച്ചയായി 30 മൽസരങ്ങളിൽ അജയ്യരായ നീലപ്പട പ്രീ ക്വാർട്ടറിലും ഫോം ആവർത്തിച്ചാൽ അത്യപൂർവ റെക്കോർഡ് കൈപ്പിടിയിലൊതുക്കും.

കഴിഞ്ഞ 11 മൽസരങ്ങളിൽ ഒറ്റ ഗോൾ പോലും വഴങ്ങാതെയാണ് അസൂറികളുടെ വിസ്‍മയക്കുതിപ്പ്. ജിയാൻലൂയിജി ബഫണിന്റെ യഥാർഥ പിൻഗാമിയാണ് താനെന്ന് ഗോൾകീപ്പർ ഡൊണ്ണാരുമ്മ തെളിയിച്ചു കഴിഞ്ഞു.

Read Also: സുരേഷ് ഗോപിയുടെ 251ആം സിനിമയുടെ ‘ക്യാരക്‌ടർ ലുക്ക്’ പുറത്ത്; താരത്തിന് ജൂൺ 26 ജൻമദിനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE