സുരേഷ് ഗോപിയുടെ 251ആം സിനിമയുടെ ‘ക്യാരക്‌ടർ ലുക്ക്’ പുറത്ത്; താരത്തിന് ജൂൺ 26 ജൻമദിനം

By Siva Prasad, Special Correspondent (Film)
  • Follow author on
Suresh Gopi's 251st film out
Ajwa Travels

1965ൽ പുറത്തിറങ്ങിയ സത്യൻ-പ്രേംനസീർ സിനിമയായ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ട് അഭിനയജീവിതം ആരംഭിച്ച മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി പുതിയ സിനിമയുടെ ക്യാരക്‌ടർ ലുക്ക് പോസ്‌റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ.

നാളെ, ജൂൺ 26ന് താരത്തിന്റെ ജൻമദിനമാണ്. ഇതോട് അനുബന്ധിച്ചാണ് താരത്തിന്റെ 251ആമത് ചിത്രത്തിന്റെക്യാരക്‌ടർ ലുക്ക് പോസ്‌റ്റർ പുറത്ത്‌വിട്ടത്. നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയുടെ മാസ് ലുക്ക് പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച നിലവാരത്തിലുള്ളതാണ്.

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്‌റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. പോസ്‌റ്റർ പുറത്തുവിട്ട നിമിഷം മുതൽ ആരാധകർ വന്‍ ആവേശത്തോടെയാണ് ഏറ്റെടുത്ത് പങ്കുവെക്കുന്നതും പ്രതികരണം രേഖപ്പെടുത്തുന്നതും.

മാസ് ആക്ഷൻ സിനിമയായിരിക്കുമെന്ന് ക്യാരക്‌ടർ പോസ്‌റ്റർ ഉറപ്പ് പറയുന്നുണ്ടങ്കിലും ചിത്രത്തിന്റെ പേരോ അഭിനേതാക്കളുടെ പേരോ ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറക്കാർ വെളിപ്പെടുത്തിയട്ടില്ല.

Suresh Gopi's 251st film out

എത്തിറിയൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രനാണ്. സമീൻ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ – ഡിക്‌സൺ പൊഡുത്താസ്, സ്‌റ്റിൽസ് – ഷിജിൻ പി രാജ്, ക്യാരക്‌ടർ ഡിസൈൻ – സേതു ശിവാനന്ദൻ, മാർക്കറ്റിംഗ് പിആർ – വൈശാഖ് സി വടക്കേവീട്, പോസ്‌റ്റർ ഡിസൈൻ – എസ്‌കെഡി ഡിസൈൻ ഫാക്‌ടറി എന്നിവരാണ്. പിആർഒ ചുമതല പി ശിവപ്രസാദ്. ആഗസ്‌റ്റ് സിനിമാസാണ് ചിത്രത്തിന്റെ വിതരണ നിർവഹണം.

251st Film of Suresh Gopi

Most Read: രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയുടെ ഫോൺ കസ്‌റ്റഡിയിലെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE