ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഉടൻ, പാര്‍ലമെന്റിന് കൂടുതല്‍ അധികാരം; പ്രസിഡണ്ട്

By Desk Reporter, Malabar News
Gotabaya-Rajapaksa
Ajwa Travels

കൊളംബോ: ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഉടനെന്ന് പ്രസിഡണ്ട് ഗോതബായ രജപക്‌സെ. ഈ ആഴ്‌ച തന്നെ രാജ്യത്ത് പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും രൂപീകരിക്കും എന്നാണ് ഗോതബായ രജപക്‌സെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ വിവിധ രാഷ്‌ട്രീയ കക്ഷികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ സര്‍ക്കാരില്‍ രജപക്‌സെകള്‍ ഉള്‍പ്പെടില്ലെന്നും പാര്‍ലമെന്റിന് കൂടുതല്‍ അധികാരം അനുവദിക്കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നും പ്രസിഡണ്ട് പ്രഖ്യാപിച്ചു.

അതേസമയം ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യത്തെ സഹായിക്കുമെന്നും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു. ‘സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി ഇന്ത്യ എല്ലാ സഹായവും ചെയ്യും. എന്നാൽ സൈന്യത്തെ അയക്കില്ല . സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണ്. ഇത്തരം പ്രചാരണങ്ങളും കാഴ്‌ചപ്പാടുകളും ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ല’- ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

ശ്രീലങ്കൻ നേതാക്കൾ ഇന്ത്യയിൽ രാഷ്‌ട്രീയ അഭയം തേടിയെന്ന വാർത്തകൾ വ്യാജമാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്‌തമാക്കി. ഇന്ത്യ ശ്രീലങ്കയിൽ നിന്നുള്ള രാഷ്‌ട്രീയ നേതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അഭയം നൽകിയിട്ടില്ലെന്നും യാതൊരു അടിസ്‌ഥാനമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: താജ്‌മഹൽ ഷാജഹാൻ തട്ടിയെടുത്തത്; ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE