കൊളംബോ: ശ്രീലങ്കയിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിഷേധകരെ അടിച്ചമർത്തിയ സൈന്യം ടെന്റുകൾ നശിപ്പിക്കുകയും നിരവധി പേരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം പ്രതിഷേധകർ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിയുമെന്ന അറിയിച്ചിരുന്നെങ്കിലും ഇത് മുഖവിലക്ക് എടുക്കാതെയാണ് സൈന്യം നടപടിയെടുത്തത്.
ലാത്തികളുമായി സൈന്യം പ്രദേശത്തേക്ക് ഇരച്ച് എത്തുകയായിരുന്നു എന്നാണ് പ്രതിഷേധകർ പറയുന്നത്. സൈനിക നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ റെനിൽ വിക്രമസിംഗെയെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
പ്രതിഷേധകർ കെട്ടി ഉയർത്തിയ നിരവധി താൽകാലിക സംവിധാനങ്ങളും സൈന്യം തകർത്തിട്ടുണ്ട്. ‘ഗോ ഹോം ഗോട്ട’ എന്ന പേരിൽ ശ്രീലങ്കയിൽ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ജൂലൈ ഒൻപതിന് പ്രസിഡണ്ടിനെ ഓഫിസും വസതിയും ജനങ്ങൾ പിടിച്ചെടുത്തിരുന്നു.
Most Read: ‘ഭരണം പോയാലും ചിലത് ചെയ്യും’; കെകെ രമയ്‌ക്ക് വധഭീഷണി, പരാതി നൽകി