കാബൂൾ: താലിബാൻ പിടിച്ചടക്കിയ മൂന്ന് അഫ്‌ഗാൻ ജില്ലകൾ താലിബാൻ വിരുദ്ധസേന തിരിച്ചുപിടിച്ചു. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് എന്നീ ജില്ലകളെയാണ് താലിബാൻ നിയന്ത്രണത്തിൽ നിന്ന് പ്രതിരോധസേന മോചിപ്പിച്ചിരിക്കുന്നത്. ജില്ലകൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ 60ഓളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തിട്ടുണ്ട്.
പ്രവിശ്യയിലെ ഏറ്റുമുട്ടൽ സംബന്ധിച്ച് അഫ്‌ഗാനിലെ മുൻ സർക്കാർ പ്രതിനിധിയും ഇറാൻ ഇന്റർനാഷണൽ എന്ന് പേരുള്ള യുകെ ആസ്‌ഥാനമായുള്ള പേർഷ്യൻ ടിവി സ്‌റ്റേഷന്റെ മുതിർന്ന ലേഖകനുമായ താജുദൻ സോറൗഷ് നിരവധി ട്വീറ്റുകൾ പങ്കുവെച്ചിരുന്നു. ഇദ്ദേഹമാണ് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച വിവരം അറിയിച്ചത്.
അതേസമയം, താലിബാനും താലിബാൻ വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് വിരുദ്ധ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Also Read: അഫ്ഗാൻ രക്ഷാദൗത്യം; എയർ ഇന്ത്യയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ






































