കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ജില്ലയിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ രാത്രി 7 മണി മുതൽ ബീച്ചിൽ നിന്നും ആളുകളെ പോലീസ് പൂർണമായും ഒഴിപ്പിച്ചു. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർന്നും 7 മണിക്ക് ശേഷം പ്രവേശന വിലക്ക് ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
രാത്രി ബീച്ചിലേക്കുള്ള പ്രവേശനം വിലക്കിയതോടൊപ്പം തന്നെ അല്ലാത്ത സമയങ്ങളിലും ആളുകൾക്ക് പ്രവേശനം നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ ബീച്ചിലെത്തി വലിയ രീതിയിൽ തിരക്ക് ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയത്. ബീച്ചിൽ തിരക്ക് വർധിക്കുന്നതിന് ഒപ്പം തന്നെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ആളുകളുടെ തിരക്ക് കൂടുകയാണ്.
Read also : വാളയാർ ചെക്പോസ്‌റ്റിൽ പരിശോധന; കുഴൽപ്പണവും ലക്ഷങ്ങളുടെ മയക്കുമരുന്നും പിടികൂടി








































