കോഴിക്കോട്: താമരശേരി ചുരത്തിൽ നിന്നും പാറക്കല്ല് അടർന്നു വീണ് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഭിനവ്, അനീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്.
ചുരത്തിലെ ആറാം വളവിന് മുകളിൽ വച്ചാണ് പാറക്കല്ല് അടർന്നു വീണ് അപകടം ഉണ്ടായത്. അഭിനവും അനീസും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വനപ്രദേശത്ത് നിന്നും വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്. നിലവിൽ പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also: കൊലപാതക ഭീതിയിൽ പാലക്കാട്; അന്വേഷണ ചുമതല എഡിജിപി വിജയ് സാഖറെക്ക്