കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കടലുണ്ടിയിൽ കേന്ദ്രസേനയും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. റെയിൽവേ ലെവൽക്രോസ് മുതൽ കടുക്ക ബസാർ വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. സായുധരായ 50 സേനാംഗങ്ങൾ മാർച്ചിൽ അണിനിരന്നു.
ജില്ലയിലെ സമാധാനപരമായ തിരഞ്ഞെടുപ്പിന് വേണ്ടി 200 ബിഎസ്എഫ് സേനാംഗങ്ങൾ ഫറോക്കിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അസിസ്‌റ്റൻഡ് കമാൻഡർ ആദിത്യ റെഡ്ഡി, ഫറോക്ക് ഇൻസ്‌പെക്‌ടർ സി അലവി, എസ്ഐ പി നളിനാക്ഷൻ തുടങ്ങിയവർ കടലുണ്ടിയിൽ നടന്ന റൂട്ട് മാർച്ചിന് നേതൃത്വം നൽകി.
Read also : പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു







































