പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മോഡല്‍ മാരുതി 800 കാറിലാണ് പ്രതികള്‍ എത്തിയത്. കാറിന്റെ ഗ്ളാസുകളില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലാണ്.
സിസിടിവി ക്യാമറകളിലാണ് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ പതിഞ്ഞത്. കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്‌പി പിസി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്‌ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. 9497990095, 9497987146 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്.
കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം കേസ് അന്വേഷണത്തിനായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 34 പേര്‍ അടങ്ങുന്ന സംഘത്തില്‍ രണ്ട് ഡിവൈഎസ്‌പിമാരും ആറ് സിഐമാരും ഉണ്ട്.
Read Also: പുതിയ തലമുറക്ക് കോൺഗ്രസിനെ അറിയില്ല, പഠിപ്പിക്കാൻ നേതാക്കൾ തയ്യാറാകണം; കെ സുധാകരൻ