പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടീസാണ് പുറത്തിറക്കിയത്. അതിനിടെ കൊലപാതകത്തിന് ആയുധങ്ങള്‍ തയ്യാറാക്കി നല്‍കിയ ഒരാള്‍ കൂടി പോലീസ് പിടിയിലായി.
കൊലപാതകത്തിന് ഒത്താശ ചെയ്‌തവരുടെയും പ്രതികളെ രക്ഷപെടാന്‍ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂണ്‍, ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീര്‍ എന്നിവരാണിവര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്‌ഡിപിഐയുടെയും പ്രവര്‍ത്തകരാണ് കേസിലുള്‍പ്പെട്ട മുഴുവന്‍ പേരും. പാലക്കാട് ഡിവിഷണല്‍ സെക്രട്ടറിയാണ് വണ്ടൂര്‍ സ്വദേശി ഇബ്രാഹിം.
കൊലപാതകം നടന്ന് 40 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് സംഭവത്തിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപെടാൻ സഹായിക്കുകയും ചെയ്‌ത മൂന്ന് പേരുടെ ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത്. കേസിൽ ഇതുവരെ 12 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെൻമാറ സ്വദേശി അബ്‌ദുൽ സലാം, പ്രതികളെ രക്ഷിക്കാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു.
Read also: ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയിരുന്നു; യുപി സർക്കാരിന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ






































