തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിമാനമാർഗം എത്തുന്ന ആളുകൾക്ക് കോവിഡ് വാക്സിനേഷനോ, ആർടിപിസിആർ പരിശോധന ഫലമോ നിർബന്ധമാണെന്ന് വ്യക്തമാക്കി അധികൃതർ. രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ യാത്രക്കാർ കയ്യിൽ കരുതണം.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിമാനമാർഗം കേരളത്തിൽ എത്തുന്നവർക്ക് ഹോം ക്വാറന്റെയ്ൻ വേണ്ടെന്നും കേന്ദ്രം അറിയിച്ചു. കൂടാതെ യാത്രക്കാർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഇ-പാസ് നേടിയിരിക്കണം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Read also: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത







































