ബെയ്ജിംഗ്: റഷ്യ, ബെലാറസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അത്ലെറ്റുകൾക്ക് 2022 പാരാലിമ്പിക്സിൽ വിലക്ക് ഏർപ്പെടുത്തി. അന്താരാഷ്ട്ര പാരാലിമ്പിക്സ് കമ്മിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഐപിസി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് ആർപിസി, എൻപിസി ബെലാറസ് എന്നിവയിൽ നിന്നുള്ള അത്ലറ്റ് എൻട്രികൾ നിരസിക്കാൻ ഗവേണിംഗ് ബോർഡ് തീരുമാനിച്ചത്.
നേരത്തെ ഇരു രാജ്യങ്ങളിൽ നിന്നുള്ള അത്ലെറ്റുകൾക്കും പാരാലിമ്പിക്സിൽ പങ്കെടുക്കാൻ ഐപിസി അനുമതി നൽകിയിരുന്നു. എന്നാൽ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ 2022 മാർച്ച് 4ആം തീയതി മുതൽ ആരംഭിക്കുന്ന ഗെയിംസിൽ പങ്കെടുക്കാൻ ഇവർക്ക് അനുമതി ഉണ്ടായിരിക്കില്ല.
അതേസമയം വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തെ വിവിധ കായിക സംഘടനകൾ അപലപിച്ചു. ഐപിസിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. നിലവിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഗെയിംസിൽ പങ്കെടുക്കാനായി 71 അംഗ റഷ്യൻ സംഘം ഇതിനോടകം തന്നെ ബെയ്ജിംഗിൽ എത്തിയിട്ടുണ്ട്.
Read also: നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു; യുക്രൈൻ അധികൃതരുമായി ചർച്ച




































