കീവ്: റഷ്യ- യുക്രൈൻ ചർച്ച ബെലാറൂസ് അതിർത്തിയിൽ തുടങ്ങി. വെടിനിർത്തലും സേനാ പിൻമാറ്റവുമാണ് പ്രധാന ആവശ്യമെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ട്. യുക്രൈന്റെ ഉപാധികൾ എത്രത്തോളം റഷ്യ അംഗീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈന് ആയുധം നൽകാനുള്ള തീരുമാനം അപകടകരമെന്ന് റഷ്യ ചൂണ്ടിക്കാട്ടിയിരുന്നു.
യുക്രൈൻ ദേശീയവാദികൾ സാധാരണക്കാരെ മനുഷ്യ കവചമാക്കുകയാണ്. റഷ്യൻ സൈനിക നടപടി യുക്രൈൻ ജനതക്ക് സംരക്ഷണം നൽകാനാണ്. ഉപരോധങ്ങൾ ശക്തമെങ്കിലും മറികടക്കാനുള്ള ശേഷിയുണ്ടെന്ന് റഷ്യൻ വക്താവ് വൊളോദിമിർ മെഡിൻസ്കി വ്യക്തമാക്കി.
ഇതിനിടെ റഷ്യ വ്യാപക ഷെല്ലാക്രമണം തുടരുകയാണ്. ഇതുവരെ റഷ്യൻ ആക്രമണത്തിൽ 16 കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യയിലെ യുക്രൈൻ സ്ഥാനപതി ഐഗോർ പൊലിഖ അറിയിച്ചു. അടുത്ത 24 മണിക്കൂർ നിർണായകമെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. കീവിലും ഹർകീവിലും പോരാട്ടം ശക്തമാണ്. അതേസമയം, ഇരുനഗരങ്ങളും റഷ്യ വളഞ്ഞെന്ന ആരോപണം യുക്രൈൻ തള്ളി.
Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്ടമാണ്; ആനക്കുട്ടിക്കും…








































