കീവ്: റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തുന്നതായി യുക്രൈൻ. രണ്ടാമതും മിസൈലുകളുടെ തിരമാല തന്നെ ഉണ്ടായെന്ന് യുക്രൈൻ അറിയിച്ചു. റഷ്യയുമായുള്ള യുദ്ധമുഖത്ത് ഒറ്റപ്പെടുകയാണ് യുക്രൈൻ.
അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്‌ക്ക് എതിരെ സംയുക്‌ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോയുടെ തീരുമാനം. നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്‌ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്‌ത സൈനിക നീക്കത്തിനില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. നഗരങ്ങളിലും റഷ്യന്‍ റഷ്യന്‍ സേന ആക്രമണം നടത്തിയെന്ന് യുക്രൈൻ പ്രസിഡണ്ട് അറിയിച്ചു. ഇതിനിടെ റഷ്യയുടെ 6 വിമാനങ്ങള്‍ യുക്രൈൻ തകര്‍ത്തതായാണ് റിപ്പോർട്. 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്.
യുദ്ധസജ്‌ജരായ എല്ലാ പൗരൻമാര്‍ക്കും ആയുധം നല്‍കുമെന്ന് യുക്രൈൻ പ്രസിഡണ്ട് അറിയിച്ചു.‘മനഃസാക്ഷി നഷ്‌ടപ്പെട്ടിട്ടില്ലാത്ത റഷ്യക്കാര്‍ യുദ്ധത്തിനെതിരെ തെരുവിലിറങ്ങണം എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
Most Read: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ








































