ഇന്ത്യൻ വിദ്യാർഥികൾക്കായി ബസുകൾ ഒരുക്കി റഷ്യ; മറ്റ് വിദേശീയരെയും ഒഴിപ്പിക്കും

By News Desk, Malabar News
Ukraine under attack
Representational Image
Ajwa Travels

ന്യൂയോർക്ക്: യുക്രൈനിൽ കുടുങ്ങിക്കിടക്കുന വിദേശീയരെ പുറത്തെത്തിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് റഷ്യ. ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതിയിൽ റഷ്യൻ പ്രതിനിധിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ജനങ്ങളെ പുറത്തേക്ക് എത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ വിദ്യാർഥികൾക്കും മറ്റ് വിദേശ പൗരൻമാർക്കുമായി ബെൽഗറോഡ് മേഖലയിൽ ബസുകൾ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്‌ട്ര സഭയിലെ റഷ്യൻ പ്രതിനിധി വാസിലി നബെൻസിയ പറഞ്ഞു.

റഷ്യയിലെ ബെൽഗൊറോഡ് അതിർത്തിയിൽ രാവിലെ 6 മണി മുതൽ 130 ബസുകൾ കാത്തുനിൽക്കുകയാണ്. ഹാർകിവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കാനാണ് ഇവ ഒരുക്കിയിരിക്കുന്നത്. താൽകാലിക താമസം, വിശ്രമം, ഭക്ഷണം എന്നിവക്കുള്ള സൗകര്യങ്ങൾ ചെക്ക്‌പോസ്‌റ്റിൽ ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിൽസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടെന്ന് നബെൻസിയ അറിയിച്ചു.

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് ഈ ആശ്വാസകരമായ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. യുദ്ധമാരംഭിച്ച ശേഷം 18000 പൗരൻമാരെ രക്ഷപെടുത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയച്ചതാണ് സർക്കാർ വിദ്യാർഥികളെയടക്കം തിരിച്ചെത്തിച്ചത്.

Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE