റഷ്യൻ വ്യോമസേന ഖാർകീവിലെ ആശുപത്രി ആക്രമിച്ചു; യുക്രൈൻ സൈന്യം

By Staff Reporter, Malabar News
Russia-Ukraine war
Representational Image
Ajwa Travels

കീവ്: റഷ്യൻ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ വ്യോമസേന ഇറങ്ങി. നഗരത്തിലെ ഒരു ആശുപത്രിയെ ശത്രുസൈന്യം ആക്രമിച്ചതായി യുക്രൈനിയൻ സൈന്യം അവകാശപ്പെട്ടതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട് ചെയ്‌തു. റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിനിടെ ചൊവ്വാഴ്‌ച ഒരു ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട നഗരം കൂടിയാണ് ഖാർകീവ്.

റഷ്യൻ വ്യോമസേനാ സൈന്യം ഖാർകീവിൽ ഇറങ്ങുകയും ഒരു പ്രാദേശിക ആശുപത്രി ആക്രമിക്കുകയും ചെയ്‌തു. യുദ്ധം തുടരുകയാണ്, യുക്രൈനിയൻ സേനയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട് ചെയ്‌തു. ചൊവ്വാഴ്‌ച നടന്ന റഷ്യൻ മിസൈൽ ആക്രമണത്തിൽ, നഗരത്തിന്റെ മധ്യഭാഗത്തും പാർപ്പിട പ്രദേശങ്ങളും ഭരണനിർവഹണ കെട്ടിടങ്ങളും ഉൾപ്പെടെ ബാധിച്ചതായി ഖാർകീവ് മേഖലാ മേധാവി ഒലെഗ് സിനെഗുബോവ് പറഞ്ഞു.

യുക്രൈനിയൻ പട്ടാളക്കാരും റഷ്യൻ പാരാട്രൂപ്പർമാരും തമ്മിൽ ഖാർകിവിലെ ആശുപത്രിയിൽ നടന്ന വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഏറ്റുമുട്ടലിൽ യുക്രൈനിയൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഖാർകിവ് മേഖലാ പോലീസ് മേധാവി വ്ളാഡിമർ തിമോഷ്‌കോ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ ആശുപത്രിക്ക് സമീപമുള്ള സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും സുരക്ഷ ശക്‌തമാക്കിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

Read Also: സംസ്‌ഥാന വികസനത്തിന്‌ സ്വകാര്യ നിക്ഷേപം വർധിപ്പിക്കണം; മുഖ്യമന്ത്രിയുടെ വികസന രേഖ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE