കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ സ്‍മാർട്ട് ക്രിയേഷൻസിന്റെ കൂടുതൽ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ശബരിമലയ്‌ക്ക് പുറമെ കേരളത്തിന് പുറത്തുള്ള മറ്റു ചില ക്ഷേത്രങ്ങളിലെയും സ്വർണം സ്‍മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചതായാണ് വിവരം.
സ്‍മാർട്ട് ക്രിയേഷൻസിൽ നടന്ന റെയ്‌ഡിലാണ് നിർണായക വിവരം ലഭിച്ചത്. ഇവിടെ നിന്ന് പിടിച്ചെടുത്ത 100 ഗ്രാം സ്വർണം കണക്കിൽപ്പെടാത്തതാണെന്നും ഇഡി കണ്ടെത്തി. ഈ സ്വർണം എവിടെ നിന്ന് വന്നുവെന്ന കാര്യത്തിൽ സ്‍മാർട്ട് ക്രിയേഷൻസിന് ഇതുവരെ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. ഇവരുടെ സാമ്പത്തിക ഇടപാടുകളിൽ വലിയ ദുരൂഹതകളുണ്ടെന്ന കാര്യവും ഇഡിയുടെ കണ്ടെത്തലിൽ ഉൾപ്പെടുന്നു.
ഇതിന്റെയെല്ലാം ചുവടുപിടിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ശബരിമലയിലെ സ്വർണം സ്‌ഥാപനത്തിൽ എത്തിച്ച് വേരിതിരിക്കുമ്പോൾ മഹാരാഷ്‌ട്രയിലെ ഒരു സംഘത്തിന്റെ സഹായം സ്‍മാർട്ട് ക്രിയേഷൻസ് തേടിയിരുന്നുവെന്നും ഇഡി കണ്ടെത്തി. ആ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.
കേസുമായി ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുള്ള ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടേതടക്കമുള്ള സ്വത്തുക്കൾ ഇഡി ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലും ഇഡി ആരംഭിച്ചിട്ടുണ്ട്. എൻ. വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങി. എ. പത്‌മകുമാറിന്റെ സ്വത്തുക്കളും കണ്ടുകെട്ടും.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































